ഡോക്ടര്‍മാരുടെ സൈന്‍ബോര്‍ഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. ഡോക്ടറുടെ പേര്, യോഗ്യത, പദവി, രജിസ്ട്രേഷന്‍ നമ്പര്‍, സ്പെഷ്യാലിറ്റി എന്നീ വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കമ്മിഷന്‍ പുറത്തിറക്കിയ പ്രൊഫഷണല്‍ കോണ്‍ടാക്ട് റിവ്യൂ- ലെസന്‍സ് ഫ്രം കേസ് ആര്‍ക്കെവ് ഇ ബുക്കിലാണ് പുതിയ നിര്‍ദേശം അടങ്ങിയിരിക്കുന്നത്.
മരുന്ന് കുറിപ്പടിയിലും ഇതേ മാതൃക പാലിക്കണം. ഡോക്ടര്‍മാരുടെ വിസിറ്റിങ് കാര്‍ഡിലും ആവശ്യ വിവരം ഉള്‍പ്പെടുത്തിയാല്‍ മതിയാകും. മരുന്ന് കടകള്‍ക്ക് മുന്നിലോ ഡോക്ടര്‍ താമസിക്കാത്ത ഇടങ്ങളിലോ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉചിതമല്ല. ഡോക്ടര്‍-രോഗി ബന്ധത്തില്‍ സമീപകാലത്ത് തര്‍ക്കങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം വിലയിരുത്തിയാണ് നിര്‍ദേശം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കമ്മിഷന്‍ എത്തിക്സ് കമ്മിറ്റി വാദം കേള്‍ക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് എത്തിക്സ് കമ്മിറ്റിയംഗം ഡോ യോഗേന്ദ്ര മാലിക് പറഞ്ഞു.
English Summary:No misleading information on doctors’ board: NMC
You may also like this video