Site iconSite icon Janayugom Online

കൈക്കൂലി നല്‍കാന്‍ പണമില്ല: ഡോക്ടര്‍ ശസ്ത്രക്രിയ നടത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചു

ചോദിച്ച കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയ നടത്താത്തതിനാല്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കര്‍ണാടകയിലെ യാദ്ഗിർ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പട്ട് ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ആർ. സ്‌നേഹൽ അറിയിച്ചു. 

പ്രസവവേദന വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യാദ്ഗിർ സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളോട് 10,000 രൂപ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തുക അവര്‍ക്ക് നല്‍കാനായില്ല. പണം കിട്ടിയാലേ ശസ്ത്രക്രിയ ചെയ്യൂവെന്ന വാശിയിലായിരുന്നു ഡോക്ടര്‍. 

തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പണം കടംവാങ്ങി ഡോക്ടര്‍ക്ക് നല്‍കുകയും ചെയ്തു. അതേസമയം അപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു. തുടർന്ന് ഡോക്ടർ ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞ് മരിച്ചു. 

നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർക്കെതിരേ നടപടിവേണമന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചു. അന്വേഷണത്തിനുശേഷം ഡോക്ടർക്കെതിരേ കൂടുതൽ നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: No mon­ey to pay bribe: Unborn child dies after doc­tor refus­es to operate

You may also like this video

Exit mobile version