ഓവർ ദ ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകൾക്കായി ‘ലൈറ്റ് ടച്ച്’ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ടെലികോം ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. സ്‌പാം കോളുകളിൽ നിന്നും അനധികൃത സന്ദേശങ്ങളിൽ നിന്നും മോചനം ലഭിക്കാൻ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ അന്തിമ കരട് തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ടെലികോം ബില്ലിന്റെ പരിധിയിൽ വരും. കരട് ബിൽ പ്രകാരം വാട്ട്‌സ്ആപ്പ്, സൂം, സ്കൈപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ, ടെലിഗ്രാം, മൈക്രോസോഫ്റ്റ് ടീമുകൾ, ഗൂഗിൾ ഡ്യുവോ എന്നിവ പോലുള്ള കോളിംഗ്, മെസേജിംഗ് സേവനങ്ങൾ എന്നിവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ ഉടൻ ലൈസൻസ് ആവശ്യമായി വന്നേക്കാം. ബിൽ പാസാകുന്നതോടെ സൈബർ തട്ടിപ്പുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
English Summary: No more fraud calls and messages: Center to introduce ‘light touch’ regulations
You may like this video also