സീരിസും സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ അപ്ഡേറ്റ്. ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല. പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഈ രീതി. മാസം തോറും ഒരിക്കലെങ്കിലും ഒരേ നെറ്റ്ഫ്ലിക്‌സ് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഡിവൈസ് ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിനായി ചെയ്യുന്നത്.
പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവരുന്നത്. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്ലിക്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല നെറ്റ്ഫ്ലിക്‌സ് പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നത്. ഇതിനായി അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ആണ് ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ് വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടും. മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരത്തില്‍ വേരിഫിക്കേഷന്‍ നെറ്റ്ഫ്ലിക്‌സ് ആവശ്യപ്പെടുമെന്നാണ് വിവരം.
English Summary: No more password sharing on Netflix; Here’s the new update
You may also like this video