Site iconSite icon Janayugom Online

യൂട്യൂബ് ഹോം പേജിൽ ഇനി വീഡിയോകൾ കാണില്ല; മാറ്റവുമായി ഗൂഗിൾ

വീഡിയോ ഷെയറിങ് ആപ്പായ യൂട്യൂബില്‍ പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍. മികച്ച ഫീച്ചറുകളാണ് യൂട്യൂബിൽ സമീപകാലത്തായി എത്തിയിട്ടുള്ളത്. എന്നാൽ, ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന പുതിയ സവിശേഷതകളും ആപ്പില്‍ ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. യൂട്യൂബ് തുറന്നുനോക്കുമ്പോൾ ഹോം പേജില്‍ ഇപ്പോള്‍ ശൂന്യമാണ്. കാരണം ഒരു വിഡിയോ പോലും അവിടെ കാണാനില്ല. എന്നാല്‍ ഭയക്കേണ്ട അത് യൂട്യൂബിന്റെ പുതിയ അപ്ഡേറ്റിന്റെ ഭാഗമാണെന്നാണ് കമ്പനി പറയുന്നത്. നിങ്ങൾ യൂട്യൂബിൽ വാച്ച് ഹിസ്റ്ററി (watch his­to­ry) ഓഫ് ചെയ്തിടുന്ന ആളാണെങ്കിൽ, അല്ലെങ്കിൽ, യൂട്യൂബിൽ ഒന്നും സെർച് ചെയ്തിട്ടില്ലെങ്കിൽ, ഹോം പേജിൽ വിഡിയോ റെക്കമെന്റേഷനുകളൊന്നും വരില്ല.

നിങ്ങൾ കാണുന്ന വിഡിയോകൾ അനുസരിച്ചാണ് ഹോം പേജിൽ യൂട്യൂബ് അതുമായി ബന്ധപ്പെട്ടുള്ള മറ്റ് വീഡിയോകള്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങൾ കാണുന്ന വിഡിയോകൾ എന്തൊക്കെയാണെന്ന് മറ്റൊരാൾ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാൽ, ഇനി ഒരു വിഡിയോ പോലും യൂട്യൂബ് ഹോം പേജിലുണ്ടാകില്ല, പകരം സെർച് ബാറും പ്രൊഫൈൽ ചിത്രവും മാത്രമേ കാണാന്‍ സാധിക്കു.

Eng­lish Summary;No more videos on the YouTube home page; Google with change

You may also like this video

Exit mobile version