Site icon Janayugom Online

സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ വേണ്ട: യുജിസി

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദീനയമല്ലെന്ന് യുജിസി. ഇക്കാര്യം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ സര്‍വകലാശാലകളെ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സമയത്ത് പ്രസ്തുത രേഖകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് പരിഗണിക്കാനിരിക്കെയാണ് യുജിസിയുടെ നിര്‍ദേശം. ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ യുഐഡിഎഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും യുജിസി അറിയിച്ചു.

Eng­lish Sum­ma­ry: No need for Aad­haar num­ber on cer­tifi­cates: UGC

You may also like this video

Exit mobile version