ശബലിമലയില്‍ പ്ലാസ്ററിക് കുപ്പിയില്‍ കുപ്പിവെള്ളം , ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ നിന്ന് ഭക്ഷണശാലകള്‍ അധിക നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കുത്തകാവകാശമുള്ള ഭക്ഷണശാലകള്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.എരുമേലി, റാന്നി, പെരിനാട് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭഫ്‌ളൈയിങ് സ്‌ക്വാഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗങ്ങളും പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
English Summary:
No need for plastic bottles in Sabarimala; High Court said restaurants should not charge extra
You may also like this video: