Site iconSite icon Janayugom Online

മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​മു​ഖം നല്‍കു​വാ​ൻ പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ ആ​വ​ശ്യ​മി​ല്ല: മന്ത്രി മു​ഹ​മ്മ​ദ് റിയാസ്

മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​മു​ഖം ന​ല്കു​വാ​ൻ പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യന്റെ അ​ഭി​മു​ഖ​ത്തി​നാ​യി ദേ​ശീ​യ മാ​ധ്യമ​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച മ​ല​പ്പു​റ​ത്തെ അ​വ​ഗ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. സ​ത്യം തെ​ളി​ഞ്ഞ​പ്പോ​ൾ ഏ​തെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ൾ തി​രു​ത്തി നല്‍കി​യോ​യെ​ന്നും റി​യാ​സ് ചോദിച്ചു. 

മു​ഖ്യ​മ​ന്ത്രി​യെ ഒ​റ്റ​തി​രി​ഞ്ഞു ആ​ക്ര​മി​ക്കു​ന്ന​തിന്റെ പി​ന്നി​ൽ രാ​ഷ്​ട്രീ​യ​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തെ ആ​ക്ര​മി​ക്കാ​ൻ അ​തിന്റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​ണ്. ആ ​ത​ല ഇ​പ്പോ​ൾ പി​ണ​റാ​യി​യാ​ണ്. എ​ന്നാ​ൽ, ദി ​ഹി​ന്ദു​വി​നെ​തി​രേ നി​യ​മ ന​ട​പ​ടി എ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് റി​യാ​സ് മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ എ​ന്തു പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ലും ഇ​ട​തു​പ​ക്ഷ രാ​ഷ്​ട്രീ​യം പ​റ​യും. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം മു​ഖ്യ​മ​ന്ത്രി​യും ഓ​ഫീ​സും ന​ട​ത്തു​മെ​ന്നും റി​യാ​സ് പറഞ്ഞു.

Exit mobile version