Site iconSite icon Janayugom Online

പുറത്തായത് കോലിയായതുകൊണ്ട് ആര്‍ക്കും പ്രശ്നമില്ല; ഗംഭീര്‍

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി പുറത്തായ രീതി നിരാശപ്പെടുത്തുന്നുവെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. രോഹിത് പുറത്തായതിന് തൊട്ടു പിന്നാലെയാണ് കോലി മോശം ഷോട്ട് കളിച്ച് പുറത്തായത്. യുവതാരങ്ങളാരെങ്കിലും അത്തരമൊരു ഷോട്ട് കളിച്ച് പുറത്താവാതിരുന്നത് നന്നായി. അങ്ങനെ ആയിരുന്നെങ്കില്‍ ഏറെ വിമര്‍ശനങ്ങള്‍ ആ ബാറ്റര്‍ നേരിടേണ്ടി വന്നേനെയെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സാണ് കോലി നേടിയത്. 

ഏറെകാലമായി മോശം ഫോമിലായിരുന്ന കോലി തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ ശേഷമാണ് പുറത്തായത്. ഒരു ചെറിയ ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മത്സരം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരുന്നു. വെ­സ്റ്റിന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകള്‍, സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര എന്നിവയില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു.

Eng­lish Summary:No one cares if it is Koli who is out; Awesome

You may also like this video

Exit mobile version