Site iconSite icon Janayugom Online

അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായിച്ചില്ല: ഉന്തുവണ്ടിയില്‍കയറ്റി ആശുപത്രിയിലെത്തിച്ച് ആറു വയസുകാരന്‍

childchild

അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ ആറ് വയസുകാരന്‍ കാട്ടിയ സാഹസിക പ്രവര്‍ത്തിയില്‍ അത്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ. മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലാണ് സംഭവം. ആംബുലന്‍സ് കിട്ടാതായതോടെ കുട്ടി അച്ഛനെ ഉന്തുവണ്ടിയില്‍ കിടത്തി മൂന്ന് കിലോമീറ്ററോളം തള്ളിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശനം ശക്തമായിട്ടുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നീല ഷർട്ടും പാന്റ്സുമിട്ട കുട്ടി അച്ഛനെ കിടത്തിയ ഉന്തുവണ്ടി ഏറെ പ്രയാസപ്പെട്ട് തള്ളുന്നതും നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഉന്തുവണ്ടിയുടെ മുൻഭാ​ഗത്ത് ഇടതുവശത്തെ കമ്പിയിൽ മാതാവും പിടിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: No one helped to take his father to the hos­pi­tal: a six-year-old boy was tak­en to the hos­pi­tal in a wheelbarrow

You may also like this video

Exit mobile version