ഫോണും വേണ്ട പിന്‍ നമ്പറും വേണ്ട; ഇപ്പോഴിതാ സ്മാര്‍ട് ഗ്ലാസും ബയോമെട്രിക്‌സുമായി യുപിഐയില്‍ വന്‍ മാറ്റം വരുന്നു. നൂതന സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ അടിമുടി മാറാനൊരുങ്ങുകയാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് ബയോ മെട്രിക് വിവരങ്ങളും വെയറബിള്‍ ഗ്ലാസും ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇതുവഴി യുപിഐ വെരിഫിക്കേഷന് വേണ്ടി ഉപയോഗിക്കാനാവും.യുപിഐ കൂടുതല്‍ വേഗമേറിയതും ‘ഹാന്‍ഡ്‌സ്-ഫ്രീ’ ആക്കുന്നതിനും അധികൃതര്‍ ലക്ഷ്യമിടുന്നു.ബയോമെട്രിക് അല്ലെങ്കില്‍ വെയറബിള്‍ അധിഷ്ടിത ഒതന്റിക്കേഷന്‍ പ്രക്രിയയിലൂടെയാണ് യുപിഐ ഇടപാടുകള്‍ നടക്കുക. ഉപകരണത്തില്‍ തന്നെയായിരിക്കും ഇത് നടക്കുക അതിനാല്‍ സെന്‍സിറ്റീവ് ഡാറ്റ പുറത്തുപോവില്ലെന്ന് ഉറപ്പാക്കുന്നു.കൈകള്‍ ഉപയോഗിക്കാതെ യുപിഐ പണമിടപാട് നടത്താനാവുന്ന സാങ്കേതികതയും അധികൃതര്‍ അവതരിപ്പിച്ചു. മുഖത്ത് ധരിക്കുന്ന സ്മാര്‍ട് ഗ്ലാസുകള്‍ക്ക് വേണ്ടിയുള്ള യുപിഐ ലൈറ്റ് ഫീച്ചറാണ് അവതരിപ്പിച്ചത്. സ്മാര്‍ട് ഗ്ലാസ് ധരിച്ച് വോയ്‌സ് കമാന്റുകള്‍ വഴി പണമിടപാട് നടത്താനാവും. ഇതിന് ഫോണോ പിന്‍ നമ്പറോ ഫിംഗര്‍പ്രിന്റോ ഒന്നും ആവശ്യമില്ല. യുപിഐ ലൈറ്റ് വാലറ്റില്‍ നിന്നുള്ള കുറഞ്ഞ തുക ആവശ്യമായ ഇടപാടുകള്‍ നടത്താന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ഇതിന് പിന്‍ നമ്പര്‍ ആവശ്യമില്ല. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം മാത്രമേ വരുന്നുള്ളൂ.ആധാര്‍ ബയോമെട്രിക് സംവിധാനമാണ് ഇതില്‍ ഉപയോഗപ്പെടുത്തുക. ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങളാണ് യുപിഐ ഉപയോഗിക്കുക. പിന്‍ നമ്പറിന് പുറമെ ഫിംഗര്‍പ്രിന്റും മുഖവും ഉപയോഗിച്ച് യുപിഐ പേമെന്റിന് അനുമതി നല്‍കാനാവും. തുടക്കത്തില്‍ പരമാവധി 5000 രൂപ വരെ മാത്രമേ ഇത്തരത്തില്‍ ഇടപാട് നടത്താനാവൂ. പിന്നീട് ഇതില്‍ മാറ്റം വന്നേക്കും. ഓരോ തവണയും പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല, അതുപോലെ തന്നെ ഉപയോക്താക്കള്‍ തെറ്റായ പിന്‍ നമ്പര്‍ നല്‍കുന്നതിലൂടെയോ പിന്‍ നമ്പര്‍ പൂര്‍ണമായും മറന്നുപോകുന്നതിലൂടെയോ ഇടപാട് പരാജയപ്പെടുന്നത് കുറയ്ക്കുന്നതിനും ബയോമെട്രിക് ഒതന്റിക്കേഷന്‍ വഴി സാധിക്കും എന്നിവ ഇതിന്റെ നേട്ടങ്ങളാണ്.
ഫോണും വേണ്ട പിന്‍ നമ്പറും വേണ്ട; സ്മാര്‍ട് ഗ്ലാസും ബയോമെട്രിക്‌സുമായി യുപിഐയില്‍ വന്‍ മാറ്റം വരുന്നു

