ചിരിച്ചും, പുസ്തകം കയ്യിൽ പിടിച്ചും നിൽക്കുന്ന കുട്ടികളില്ലാത്ത ഒരു സ്കൂൾ പരസ്യവും ഇന്നില്ല. എന്നാൽ ഈ രീതി തടയിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ഫോട്ടോകൾ വെച്ച പരസ്യങ്ങൾ വിലക്കിയിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. പര്യങ്ങള്‍ മത്സരബുദ്ധി സൃഷ്ടിക്കുമെന്നും മറ്റ് കുട്ടികളെ മാനസികമായി തളർത്തുന്നുവെന്ന് ബാലാവകാശ കമ്മീഷൻ കണ്ടെത്തല്‍.
ഇതിനെത്തുടർന്നാണ് കമ്മീഷന്‍ നടപടിക്ക് ഒരുങ്ങുന്നത്. ഈ വിലക്ക് എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്താനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് നൽകി. കമ്മീഷൻ ചെയർപേഴ്സനായ കെ.വി മനോജ്‌കുമാർ അംഗങ്ങളായ സി വിജയകുമാർ, പിപി ശ്യാമളാദേവി എന്നിവരുടെ ഫുൾ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
English Summary;No pictures of children in school advertisements; Banned Child Rights Commission
You may also like this video