Site icon Janayugom Online

മഴയില്ല; ബിജെപി എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് പ്രദേശവാസികള്‍

മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താൻ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് പ്രദേശവാസികള്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്.

ബിജെപി എംഎൽഎ ജയ് മംഗൽ കനോജിയയെയും മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്സ്വാളിനെയുമാണ് പ്രദേശവാസികള്‍ ചെളിയിൽ കുളിപ്പിച്ചത്.

കടുത്ത വരൾച്ച അനുഭവപ്പെടുന്ന പ്രദേശത്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനാണ് നാട്ടുകാർ ഇത്തരമൊരു പൂജ നടത്തിയത്. എംഎൽഎയെ ചെളിയിൽ കുളിപ്പിച്ചതിൽ ഇന്ദ്ര ദേവൻ സന്തുഷ്ടനായിക്കാണുമെന്നും ഉടൻ മഴ പെയ്യുമെന്നും സ്ത്രീകൾ പറഞ്ഞു.

Eng­lish summary;no rain; BJP MLA bathed in mud by locals

You may also like this video;

Exit mobile version