പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സിന്ധുനദീജല കരാറിൽ പുനരാലോചനയില്ലെന്നും അദ്ധേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി 11,000‑ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; പ്രധാനമന്ത്രി

