സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയില്‍ രണ്ടാമത് അവസരം ലഭിക്കില്ല. അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ബോര്‍ഡിന്റെ പ്രാക്ടിക്കല്‍— ഇന്റേണല്‍ അസസ്‌മെന്റ്- പ്രോജക്ട് അസൈന്‍മെന്റ് പരീക്ഷയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവിലാണ് രണ്ടാമത് അവസരം നല്‍കില്ലെന്ന് സിബിഎസ്ഇ തീരുമാനിച്ചത്. പരീക്ഷയ്ക്ക് മുമ്പായി വിദ്യാലയങ്ങളില്‍ ലാബോറട്ടറി സംവിധാനം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ക്രമീകരിക്കാനും ഉത്തരവില്‍ പറയുന്നു.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പട്ടിക സിബിഎസ്ഇ അധികൃതര്‍ക്ക് സയമബന്ധിതമായി സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികളുടെ എണ്ണം, വിഷയങ്ങളുടെ വിവരം, റെഗുലര്‍, കംപാര്‍ട്ട്മെന്റ്- ഇംപ്രൂവ്മെന്റ് വിവരങ്ങളും വിദ്യാലയങ്ങള്‍ തയ്യാറാക്കണം. പ്രാക്ടിക്കല്‍ വിദ്യാര്‍ത്ഥികളുടെ ശരി ഉത്തരത്തിന് മുഴുവന്‍ മാര്‍ക്കും ലഭ്യമാക്കണം. വിദ്യാലയങ്ങള്‍ സമര്‍പ്പിക്കുന്ന പരീക്ഷ സംബന്ധിയായ വിവരം പരീക്ഷാര്‍ത്ഥികള്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാക്ടിക്കല്‍ പരീക്ഷയുടെ കൃത്യമായ സിലബസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. പരീക്ഷയ്ക്ക് രണ്ടാമത് അവസരം ലഭിക്കില്ലെന്ന ബോധ്യത്തോടെ വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍.
പരീക്ഷാ കലണ്ടര്‍ അനുസരിച്ചുള്ള നിശ്ചിത തീയതിക്കകം മുഴുവന്‍ പരീക്ഷയും നടത്തിയെന്ന് പ്രാദേശിക സിബിഎസ്ഇ കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
English Summary: No second chance for CBSE practical exam
You may also like this video