Site icon Janayugom Online

ഗോവയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; അനുവാദമില്ലാതെ വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫി വേണ്ട

വിനോദസഞ്ചാരികള്‍ക്കൊപ്പം അനുവാദമില്ലാതെ സെല്‍ഫിയെടുക്കരുതെന്ന നിര്‍ദ്ദേശവുമായി ഗോവ വിനോദസഞ്ചാര വകുപ്പ്.
ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ കുളിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തരുത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണെന്നും അവര്‍ വഞ്ചിതരാകാതിരിക്കാനാണ് നിര്‍ദേശമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: No self­ies with tourists with­out per­mis­sion; New advice for those arriv­ing at Goa
You may like this video also

Exit mobile version