നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്ത് യുവാക്കള്‍. ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് നൽകാത്തതാണ് പ്രകോപന കാരണം. മെഡിക്കൽ സ്റ്റോറിന് നേരെയുള്ള യുവാക്കളുടെ പരാക്രമ ദൃശ്യങ്ങൾ 24ന് ലഭിച്ചു. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്.
സംഘം ആവശ്യപ്പെട്ടത് ഉറക്ക ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിക്കുന്നുണ്ട്. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

