Site icon Janayugom Online

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേയില്ല: പൂര്‍ണേഷ് മോഡിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ്

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേയില്ല. കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോഡിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോഡിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. 

Eng­lish Sum­ma­ry: No stay for Rahul Gand­hi in defama­tion case: Notice to Pur­nesh Modi and Gujarat Govt

You may also like this video

Exit mobile version