Site icon Janayugom Online

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട; നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കണമെന്നും പൊലീസിനും കളക്ടർമാർക്കും കോടതി നിർദേശം നൽകി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. 

വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണവും ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

Eng­lish Sum­ma­ry: No untime­ly fire­works in places of wor­ship; Banned by the High Court

You may also like this video

Exit mobile version