Site icon Janayugom Online

സമാധാന നൊബേല്‍ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്

nobel

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനായ അലസ് ബിയാലിയാറ്റ്‌സ്‌കിയും രണ്ടു മനുഷ്യവകാശ സംഘടനകളും പങ്കിട്ടു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അലസ് 2020 മുതല്‍ വിചാരണയില്ലാതെ തടവില്‍ കഴിയുകയാണ്. 1996ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി വിയാസ്‌ന എന്ന പേരില്‍ അദ്ദേഹം സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.
റഷ്യന്‍ സന്നദ്ധ സംഘടനയായ റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെമ്മോറിയലിനും ഉക്രെയ്‌നിലെ മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉക്രെയ്ന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്‌കാരം നേടിയ രണ്ടു സംഘടനകള്‍.
1987ല്‍ സ്ഥാപിക്കപ്പെട്ട മെമ്മോറിയല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 2007‑ല്‍ ഉക്രെയ്‌നിലെ കീവില്‍ സ്ഥാപിതമായ സംഘടനയാണ് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്. ഇന്ത്യാക്കാരായ മുഹമ്മദ് സുബൈര്‍, പ്രതീക് സിന്‍ഹ, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ പുരസ്കാരപട്ടികയില്‍ ഇടം നേടിയിരുന്നു. 

Eng­lish Sum­ma­ry: Nobel Peace Prize for the pro­tec­tion of human rights

You may like this this video also

Exit mobile version