Site icon Janayugom Online

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം തടവറയ്ക്കുള്ളിലേക്ക്: ജേതാവ് വാര്‍ത്തയറിയുന്നത് തടങ്കലിലിരിക്കെ

ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മൊഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിനെത്തുടര്‍ന്ന് ജയിലില്‍ തടവില്‍ കഴിയവെയാണ് നര്‍ഗീസിനെ നോബല്‍ സമ്മാനം തേടിയെത്തുന്നത്. 

ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നർഗസ് ജയിലില്‍ വെച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗേസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി. 2016 മേയിൽ വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് ഇറാൻ നർഗസിനെ 16 വർഷം തടവിന് ശിക്ഷിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നര്‍ഗസ് പതിമൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. 

വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Nobel price for peace

You may also like this video

Exit mobile version