Site iconSite icon Janayugom Online

ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണം

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.  എല്ലാ ആരാധനാലയങ്ങളിലും പ്രാർത്ഥനാ യോഗങ്ങളിലും ഉത്സവ പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും, മൈക്രോഫോണുകളും, വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് സ്വെക്രട്ടറി,പൊലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിർദ്ദേശംനൽകി.
കുട്ടികളുടേയും ജനങ്ങളുടേയും പരാതികളിൽ പൊലീസ് ഓഫീസർമാർ ആവശ്യപ്പെടുമ്പോൾ ശബ്ദ തീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നടപടി സ്വീകരിക്കണം.

Eng­lish Sum­ma­ry: Noise pol­lu­tion in places of wor­ship: Com­plaints of chil­dren should be resolved with­in two hours

You may like this video also

Exit mobile version