Site icon Janayugom Online

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരുടെ നോമിനേഷന്‍: പ്രതിസന്ധരൂക്ഷം, ബഹിഷ്കരണവുമായി ഗ്രൂപ്പുകള്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരെ പുനസംഘടനയെചൊല്ലി പാര്‍ട്ടിയില്‍ കലഹം.ഡിസിസി യോഗങ്ങള്‍ ബഹിഷ്കരിക്കാനും ഇനിയുള്ള പുനസംഘടനാ കാര്യങ്ങളില്‍ നിസഹരണവുമായി മുന്നോട്ട് പോകുവാനും എ ഗ്രൂപ്പു തീരുമാനിച്ചിരിക്കുന്നു.

എ ഗ്രൂപ്പിലെപ്രധാനികളും എംപിമാരുമായ ബെന്നിബഹനാനും, എം കെ രാഘവനും പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നു.എ ഗ്രൂപ്പിനെഐവിഭാഗവും പിന്തുണക്കുകയാണ്.ആകെയുള്ള 283 ബ്ലോക്കില്‍ മൂന്നു ജില്ലകള്‍ ഒഴികെ 197 പ്രസിഡന്‍റുമാരെയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ തര്‍ക്കങ്ങളുള്ള 70 ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തില്‍തീരുമാനം എങ്ങുമെത്തിയിട്ടുമില്ല.

കെപിസിസിപ്രസിഡന്‍റ് കെ സുധാകരനും, പ്രതിപക്ഷനേതാവ് വിഡ‍ി സതീശനും ഏകപക്ഷീയമായിട്ട് തീരുമാനമെടുത്തുവെന്നാണ് പരാതി. പാര്‍ട്ടിയിലെ ഐക്യ ശ്രമങ്ങള്‍ക്ക് എതിരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പട്ടികയെന്നാണ് ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ മനസറിയാതെയുള്ള പുനസംഘടനയാണ് ഇപ്പോള്‍ നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

പുതിയ ഗ്രപ്പ് ഉണ്ടാക്കാനാണ് ലക്ഷ്യവും, തീരുമാനവുമെങ്കില്‍ പഴയ ഗ്രൂപ്പ് സജീവമാക്കാന്‍ ഒട്ടും മടിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സ്വന്തം ജില്ലയായ എറണാകുളത്ത്‌ ആന്റണി ഗ്രൂപ്പിന്റെ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളെല്ലാം തട്ടിയെടുത്തതോടെയാണ്‌ തുറന്ന പ്രതികരണത്തിനു തയ്യാറായത്‌. ജില്ലയിൽ 28ൽ 12 എണ്ണം എ ഗ്രൂപ്പിനെന്ന്‌ പറയുകയും എന്നാൽ ആ സ്ഥാനങ്ങളിലും സതീശന്റെ വിശ്വസ്‌തരെ നിയമിക്കുകയും ചെയ്‌തതോടെ ജില്ലയിൽ എ ഗ്രൂപ്പ്‌ കടുത്ത പ്രതിഷേധത്തിലാണ്‌.

എ ഗ്രൂപ്പിന്റെ കയ്യിലുള്ള തൃക്കാക്കര ബ്ലോക്ക്‌ എടുത്ത്‌ പകരം വൈറ്റില ബ്ലോക്ക്‌ നൽകാനും രണ്ടിടത്തും വി ഡി സതീശന്റെ നോമിനികളെ വയ്‌ക്കാനുമുള്ള നീക്കം എ ഗ്രൂപ്പ്‌ തടഞ്ഞിരുന്നു. ഉമ തോമസും കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചതോടെ തൃക്കാക്കര, വൈറ്റില ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്‌.

എഗ്രൂപ്പിനാണ് പുനസംഘടനയില്‍ ഏറ്റവും അധികം നഷ്ടമുണ്ടായത് എന്നത് കൊണ്ടാണ് അവര്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ കാരണം. അത് കൊണ്ട് തന്നെ അവര്‍ പരിപൂര്‍ണ്ണ നിസഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ലന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കും.

Eng­lish Summary:
Nom­i­na­tion of Block Con­gress Pres­i­dents: Con­tro­ver­sial and boy­cotting groups

You may also like this video:

Exit mobile version