ഉത്തർപ്രദേശിലെ മീററ്റിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും അഭിഭാഷകനുമായയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ബിജെപി മെട്രോപൊളിറ്റൻ യൂണിറ്റ് ജനറൽ സെക്രട്ടറിയായ അരവിന്ദ് ഗുപ്ത മാർവാരിയും ഉത്തർപ്രദേശ് ഉപഭോക്തൃ സഹകരണ യൂണിയൻ സഞ്ജീവ് ഗോയൽ സിക്കയും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് രമേഷ് ചന്ദ് ഗുപ്തയുടെ ഓഫീസിൽ ജോലി ചെയ്യുന്ന കൗമാരക്കാരിയായ പെൺകുട്ടി ആരോപിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ ജൂൺ 21നാണ് ഗുപ്ത അറസ്റ്റിലായത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണ് ബിജെപി നേതാവ് അരവിന്ദ് ഗുപ്ത മാർവാരിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതെന്ന് ദൗരാല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് ശർമ പറഞ്ഞു.
ഗുപ്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നതായും ഇതിന് പിന്നാലെ 17 കാരിയായ പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതാവുകയും മെയ് 27 ന് സഹോദരൻ മിസ്സിംഗ് കേസ് ഫയൽ ചെയ്യുകയും ചെയ്തു. പിന്നീട് ജൂൺ 15 നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അരവിന്ദ് ഗുപ്ത മാർവാരിക്കെതിരായ നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയതായി ബിജെപി മെട്രോപൊളിറ്റൻ പ്രസിഡന്റ് മുകേഷ് സിംഗാൾ പറഞ്ഞു.
English Summary: Non-bailable warrant against BJP leader in POCSO case
You may also like this video