മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ളവർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മതമില്ലാത്തതിന്റെ പേരിൽ അവകാശം നിഷേധിക്കരുത്. മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകണമെന്നും അതിന് അവർക്ക് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായ അവകാശമാണെന്നും ഹൈക്കോടതി പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ ലഭിക്കേണ്ട അവകാശങ്ങൾ തടയരുതെന്നും കോടതി വ്യക്തമാക്കി.
English Summary: Non-religious also entitled to economic reservation: High Court
You may like this video also