Site iconSite icon Janayugom Online

ഇടവേളകളില്ലാത്ത നാടക ദിനങ്ങൾ

ഇറ്റ്ഫോക്കിന്റെ നാലാം ദിനം നിരവധി ഭാഷകളിലും വിവിധ സംസ്കാരങ്ങളിലും ഉള്ള നാടകങ്ങളും സംഗീത പരിപാടികളും ചർച്ചകളും ചേർന്ന് കലയും ചിന്തയും ഉണർത്തുന്ന വേദിയായി. പ്രേക്ഷകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ സമ്മാനിച്ച്, ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ കഴിവുകൾ സാമൂഹിക പ്രസക്തിയോടെ അവതരിപ്പിക്കാനുള്ള വേദിയായി ഇറ്റ്ഫോക് മാറി. 

നിക്കോളായ് കരംസിന്റെ ക്ലാസിക് കൃതിയെ അവലംബിക്കുന്ന നാടകം ‘പുവർ ലിസ’ രാവിലെ 11നും വൈകീട്ട് 5:30നും കെ ടി മുഹമ്മദ് റീജിയണൽ തിയറ്ററിൽ പ്രദർശിപ്പിച്ചു. കർഷകയായ ലിസയും കുലീനനായ എറാസ്റ്റും തമ്മിലുള്ള ഹൃദയസ്‌പർശിയായ പ്രണയത്തെയാണ് നാടകം പിന്തുടരുന്നത്. രാമനിലയം ഫാവോസ് വേദിയിൽ അബോറിജിനാൽ ക്രൈയുടെയും ആറാമത്തെ വിരലിന്റെയും സംവിധായകരും അഭിനേതാക്കളുമായി മുഖാമുഖം പരിപാടി നടന്നു.
അനേകങ്ങളിൽ പൊരുൾ തിരയുന്ന പ്രണയഗീതങ്ങൾ, സർവ്വത്തിലും നിറയുന്ന സ്നേഹത്തെ പാടിയുണർത്തുന്ന ഗാനങ്ങളുമായിഷിഹാബും സംഘവും ഒരുക്കിയ ’മെഹ്ഫിൽ: കീബോർഡ്, ഹാർമോണിയം, തബല, ഗിത്താർ’ എന്നിവയുടെ മനോഹരമായ സംഗമത്തിലൂടെ പ്രേക്ഷകർക്ക് സംഗീതവിരുന്ന് സമ്മാനിച്ചാണ് രാത്രി 9ന് സംഗീതനിശ അരങ്ങേറിയത്. രാവിലെ 9.30ക്ക് പ്രൊജക്റ്റ് ഡാർലിംഗിന്റെയും വൈകീട്ട് 7.30ക്ക് മലയാളം നാടകം ആറാമത്തെ വിരലിന്റെയും പുനരാവിഷ്കാരം പ്രദർശിപ്പിച്ചു.

Exit mobile version