Site iconSite icon Janayugom Online

നോറോ വൈറസ്: വിദഗ്ധ സംഘം പരിശോധന നടത്തി

തൃശൂർ ജില്ലയിലെ സെന്റ് മേരീസ് കോളെജ് ഹോസ്റ്റലിൽ “നോറോ” വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ടീം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24ന് എട്ടോളം വിദ്യാർത്ഥിനികൾ രോഗബാധിതരായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് രോഗവിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ‘നോറോ’ വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധ പൂർണമായും നിയന്ത്രണത്തിൽ ആകുന്നതുവരെ ഹോസ്റ്റലിൽ നിന്ന് ഇനി ആരെയും വീടുകളിലേക്ക് വിടരുതെന്ന നിർദ്ദേശവും നൽകി. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയവർ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലേക്ക് അറിയിക്കുന്നതിനും അതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയുന്നതിനും തീരുമാനിച്ചു.
eng­lish summary;Norovirus: Test­ed by a team of experts
you may also like this video;

Exit mobile version