Site iconSite icon Janayugom Online

ജപ്പാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ട് വടക്കന്‍ കൊറിയ; ജാഗ്രതാ നിര്‍ദ്ദേശം

ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് വടക്കന്‍ കൊറിയ. മിസൈല്‍ ജപ്പാനില്‍ നിന്നും 1860 മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ പതിച്ചു. ജപ്പാനില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അറിയിച്ചു. 

ജനങ്ങളെ ഒഴിപ്പിച്ച് ഷെല്‍ട്ടറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരവധി പേരെ ഭൂഗര്‍ഭ അറകളിലേക്കും സുരക്ഷയുടെ ഭാഗമായി മാറ്റി. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വിമാന സര്‍വീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍ വടക്കന്‍ കൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അപലപിച്ചു. 

പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. അതേസമയം ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും വടക്കന്‍ കൊറിയയെ യു എന്‍ നിരോധിച്ചിട്ടുള്ളതാണ്. 

Eng­lish Summary:North Korea fires mis­sile at Japan
You may also like this video

Exit mobile version