Site iconSite icon Janayugom Online

കുട്ടികള്‍ക്ക് തോക്ക്, ബോംബ് എന്നൊക്കെയുള്ള പേരുകള്‍ ഇടണമെന്ന് കിം ജോങ് ഉന്നിന്റെ ഉത്തരവ്

വിചിത്രമായ ഉത്തരവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇനി മുതല്‍ മക്കള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി മനസ്സില്‍ കാണണമെന്നാണ് നിര്‍ദ്ദേശം. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ പേരുകളാണ് കിം ജോങ് ഉന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ ഉപയോഗിക്കുന്ന തരം മൃദുവായ പേരുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ശക്തവും വിപ്ലവവീര്യം തുടിക്കുന്നതുമായ പേരുകളാണ് ഉത്തര കൊറിയക്കാര്‍ക്ക് വേണ്ടത്. ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകള്‍ മുന്‍പ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. ‘പ്രിയപ്പെട്ടവന്‍’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ആ വിഭാഗത്തില്‍പ്പെടുന്ന പേരുകളായിരുന്നു. എന്നാല്‍ ഇനി ആ പേരുകള്‍ വേണ്ട എന്നാണ് ഭരണകൂടം നിര്‍ദേശിക്കുന്നത്. പകരം, കുട്ടികള്‍ക്ക് ദേശസ്നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

‘ബോംബ്’ എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, ‘വിശ്വസ്ഥത’ എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, ‘സാറ്റലൈറ്റ്’ എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് കിം ജോങ് ഉന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Eng­lish Sum­mery: North Korea instructs par­ents to name their chil­dren ‘bomb’, ‘gun’
You may also like this video

Exit mobile version