Site iconSite icon Janayugom Online

ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കൂടി വിക്ഷേപിച്ചു

പുതിയ ആയുധ സംവിധാനത്തിനായുള്ള ഖര ഇന്ധന മോട്ടോര്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ രണ്ട് ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കൂടി വിക്ഷേപിച്ചു. വടക്കന്‍ പ്യോങായാങ് പ്രവിശ്യയിലെ ടോങ്ചാങ് റി മേഖലയില്‍ നിന്ന് വിക്ഷേപിച്ച മിസെെലുകള്‍ കണ്ടെത്തിയതായി ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസെെലുകള്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും 550 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുകയും ചെയ്തതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാലിസ്റ്റിക് മിസെെലുകളുടെ വിക്ഷേപണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 

Eng­lish Summary:North Korea launched two more bal­lis­tic missiles
You may also like this video

Exit mobile version