Site iconSite icon Janayugom Online

വീണ്ടും ബാലിസ്റ്റിക് മിസെെല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ഉത്തര​കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. യുഎസും ദക്ഷിണകൊറിയയും സംയുക്തസൈനികാഭ്യാസം പൂർത്തിയാകുന്നതിനു പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും മിസെെല്‍ പരീക്ഷണം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനവും രൂക്ഷമാകുമ്പോഴും ഉത്തരകൊറിയ ആയുധങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണ്.

പ്യോങ്യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് ജപ്പാൻ കടലിലേക്ക് എട്ട് ഹസ്വദൂര ബാലിസ്റ്റിക് മിസൈുകളാണ് പരീക്ഷിച്ചതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയായിരുന്നു പരീക്ഷണമെന്നും ദക്ഷിണകൊറിയൻ സൈന്യം പറഞ്ഞു.

കൂടുതൽ വിക്ഷേപണങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ സൈന്യം നിരീക്ഷണം തുടരുകയാണ്. വിവിധയിടങ്ങളിൽ നിന്നാണ് പരീക്ഷണം നടന്നതെന്ന് ജപ്പാൻ പറഞ്ഞു.

യൂൻ സോക് യോൽ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് ദക്ഷിണകൊറിയയും യുഎസും തമ്മിൽ സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയയ്ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്.

Eng­lish sum­ma­ry; North Korea tests bal­lis­tic mis­sile again

You may also like this video;

Exit mobile version