Site iconSite icon Janayugom Online

മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ; മിസെെല്‍ സഞ്ചരിച്ചത് 1000 കിലോമീറ്റർ

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. ഒരു മണിക്കൂറിലേറെ പറന്ന മിസൈൽ ജപ്പാൻ കടലിന് സമീപം പതിച്ചു. പ്യോങ്യാങ്ങിന് സമീപത്തുനിന്ന് വിക്ഷേപിച്ച മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.

സമീപകാലത്ത് അമേരിക്കയുടെ ചാര വിമാനം തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിന് പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണം. ചാര വിമാനങ്ങൾ കണ്ടാൽ വെടിവെച്ചിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തുന്നതെന്നും അമേരിക്ക പറഞ്ഞു.

ബുധനാഴ്ചത്തെ മിസൈൽ പരീക്ഷണത്തിന് തൊട്ടുപിറകെ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

eng­lish summary;North Korea with anoth­er mis­sile test

you  may also like this video;

Exit mobile version