സെെനിക മേധാവി പാക് ജോങ് ചോനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുറത്താക്കി. ഉന്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരമുള്ള രണ്ടാമത്തെ വ്യക്തിയാണ് ജോങ് ചോന്‍. വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ജോങ് ചോനെ പുറത്താക്കിയതായി ഉത്തരകൊറിയന്‍ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.
പാക് ജോങ് ചോനെയുടെ സ്ഥാനത്ത് റി യോങ് ഗില്ലിനെ തെരഞ്ഞെടുത്തതായും അറിയിച്ചു. വര്‍ഷാവസാനം പാര്‍ട്ടി നേതൃത്വത്തെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെെലുകളും ആണവായുധങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary;North Korean military chief fired
You may also like this video