ഉത്തരകൊറിയയിൽ മുതിർന്ന നയതന്ത്ര പ്രതിനിധി ചോ സൺ ഹുയിയെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് ചോ.
പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാൻ തീരുമാനമായത്.
മുൻ സൈനിക ഉദ്യോഗസ്ഥനായ റി സോ ഗ്വാവോണിന്റെ പിൻഗാമിയായാണ് നിയമനം. യുഎസുമായുള്ള ആണവചർച്ചകൾ നടന്ന സമയത്ത് ചോ കിമ്മിന്റെ മുഖ്യ സഹായിയായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കിമ്മിനെ അനുഗമിച്ചതും ഇംഗ്ലീഷ് പ്രാവിണ്യമുള്ള ചോ ആയിരുന്നു.
English summary;North Korea’s first female foreign minister
You may also like this video;