Site icon Janayugom Online

ചലിക്കും പക്ഷേ ജീവിയല്ല; ശാസ്ത്ര വളര്‍ച്ച കണ്ട് കൈയടിച്ച് ലോകം

കാന്തിക ആകര്‍ഷണത്താല്‍ രൂപപ്പെടുത്തിയ സ്ലൈം റോബോര്‍ട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം. ചെറു ധ്വാരങ്ങളിലൂടെയും പ്രതലത്തിലൂടെയും കാന്തിക ആകര്‍ഷണത്തിന്റെ സഹായത്തോടെ ചലിക്കാന്‍ കഴിയുന്ന റോബോര്‍ട്ട് സ്ലൈമാണിത്. ഏതു വസ്തുക്കളെയും പെട്ടെന്ന് ചുറ്റിപ്പിടിക്കാനും കൂട്ടിചേര്‍ക്കാനും ഇതിന് കഴിയുമെന്നാണ് കണ്ടെത്തല്‍. വൈദ്യുതി സര്‍ക്യൂട്ടുകളെ പോലും ഇവയ്ക്ക് കൂട്ടിയോജിപ്പിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

ജെല്‍ രൂപത്തില്‍ കറുപ്പ് നിറത്തിലുള്ള ഇവയെ വേര്‍തിരിച്ചാലും സ്വയം യോജിച്ച് ഒന്നായി മാറാന്‍ കഴിയും. തൊണ്ടയില്‍ കുടുങ്ങിയ വസ്തുക്കള്‍, വയറ്റിനുള്ളില്‍ കണ്ടെത്തിയ പധാര്‍ത്ഥങ്ങള്‍ കാന്തിക സ്ലൈം ഉപയോഗിച്ച് പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. സിലികോള്‍ കൊണ്ടാണ് കാന്തിക പതാര്‍ത്ഥങ്ങള്‍ പൊതുഞ്ഞിരിക്കുന്നത്. സുരക്ഷിതമായി ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. സ്ലൈം സുരക്ഷിതമാണോ എന്നുള്ളതിനെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തുകയാണ്. 

Eng­lish Summary:Not a par­a­site but a mag­net­ic slime
You may also like this video

Exit mobile version