Site iconSite icon Janayugom Online

വിജയ് യെ കുറിച്ച് മിണ്ടാന്‍ അനുവാദമില്ല; പരസ്യ പ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം

ടിവികെ നേതാവും നടനുമായ വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾക്ക് വിലക്കേര്‍പ്പെടത്തി ഡിഎംകെ നേതൃത്വം. മന്ത്രിമാർ അടക്കമുള്ള ഡിഎംകെ നേതാക്കൾക്കും നിർദേശം ബാധകമാണെന്നാണ് അറിയിപ്പ്. വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ എൻ നെഹ്‌റുവും ആർ ഗാന്ധിയും രംഗത്തെത്തി.

ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി അറിയിക്കുകയായിരുന്നു.വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു പറഞ്ഞു. തിരുവാരൂരിൽ കഴിഞ്ഞ ദിവസം വിജയ് പ്രചരണം നടത്തിയിരുന്നു.

Exit mobile version