Site iconSite icon Janayugom Online

ആവശ്യത്തിന് അധ്യാപകരില്ല, പ്രതിഷേധ ജാഥ; ഒരു രാത്രി മുഴുവൻ നടന്ന് 90 വിദ്യാർത്ഥിനികൾ പിന്നിട്ടത് 65 കി.മീ

അരുണാചൽ പ്രദേശിലെ പക്കെ കെസാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയ (കെജിബിവി) സ്കൂളിലെ 90 ഓളം വിദ്യാർത്ഥിനികൾ സ്കൂളിൽ അധ്യാപകരുടെ അഭാവം ചൂണ്ടിക്കാട്ടി 65 കിലോമീറ്റർ മാർച്ച് നടത്തി. നയാങ്‌നോ ഗ്രാമത്തിൽ നിന്നാണ് വിദ്യാർത്ഥിനികൾ പ്ലക്കാർഡുകളുമായി മാർച്ച് ആരംഭിച്ചത്. അരുണാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പുമായുള്ള ഏറ്റുമുട്ടലായിരുന്നു അത്. രാത്രി മുഴുവൻ മാർച്ച് നടത്തിയ വിദ്യാർത്ഥികൾ രാവിലെ ലെമ്മിയിലെ ജില്ലാ ആസ്ഥാനത്ത് എത്തി.

ഭൂമിശാസ്ത്ര, രാഷ്ട്രമീമാംസ വിദ്യാർത്ഥിനികൾക്ക് അധ്യാപകരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെജിബിവിയിലെ 12, 11 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മാർച്ച് നയിച്ചത്. “അധ്യാപകനില്ലാത്ത സ്കൂൾ വെറും ഒരു കെട്ടിടം മാത്രമാണ്” എന്നെഴുതിയ പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ റോഡിൽ മാർച്ച് നടത്തി പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. അധ്യാപകരെ ആവശ്യമുണ്ടെന്ന് ആവർത്തിച്ച് സ്കൂൾ അധികൃതരെ അറിയിച്ചപ്പോൾ ഹോസ്റ്റൽ വാർഡനുമായോ സ്കൂൾ അധികൃതരുമായോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് അവർ പറഞ്ഞു.

ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങളിലെ അധ്യാപകരുടെ കുറവിനെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നുവെന്നും എന്നാൽ മറ്റ് വിഷയങ്ങൾക്ക് ആവശ്യത്തിന് അദ്ധ്യാപകർ ഉണ്ടെന്നും കെജിബിവിയിലെ പ്രധാനാധ്യാപിക പറഞ്ഞു. അർദ്ധവാർഷിക പരീക്ഷകൾക്കുള്ള പാഠ്യപദ്ധതി ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version