എ ആർ റഹ്മാന്റെ വിവാഹ മോചനത്തിൽ പങ്കുണ്ടെന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേ. എആർ റഹ്മാനും സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ മോഹിനി ഡേ താനും വിവാഹമോചിതയാകുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.
റഹ്മാന്റെ വിവാഹമോചത്തിൽ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മോഹിനി ഡേ അഭ്യർത്ഥിച്ചത് . അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി പറഞ്ഞു.ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താല്പര്യമില്ല എന്നും എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നും മോഹിനി പറഞ്ഞു. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും മോഹിനി ഡേ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു . ഇത്തരം ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നു പറഞ്ഞ് എആർ റഹ്മാന്റെ മകനും പറഞ്ഞിരുന്നു.