Site iconSite icon Janayugom Online

വ്യാജ സർട്ടിഫിക്കറ്റുമാത്രമല്ല, മാർക്ക് ലിസ്റ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും ടിസിയും എന്തും ഇവിടെ റെഡി: സജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

sajusaju

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് സൂചന. കേസിലെ മൂന്നാം പ്രതി ഓറിയോൺ ഏജൻസി ഉടമ സജു ശശിധരൻ വ്യാഴാഴ്ച രാത്രി പിടിയിലായിരുന്നു. കേസിലെ മൂന്നാം കൊച്ചിയിൽവച്ചാണ് പിടിയിലായത്.

പാലാരിവട്ടത്തു നിന്നാണ് ഇയാളെ പൊലീസ് പികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. മറ്റാർക്കെങ്കിലും ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നൽകിയിരുന്നത്.

കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന് ഓറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. പാലാരിവട്ടം, കലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ സ്ഥാപനം നടത്തിയിരുന്ന സജു ശശിധരനെതിരെ കൊച്ചിയിൽ 15 കേസുകൾ നിലവിലുണ്ട്. മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 40 പേരിൽ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസിൽ ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കലൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽനിന്ന് കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്ക് അടക്കമുള്ള ഡിജിറ്റൽ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. 

തിരുവനന്തപുരത്ത് കോളജ് കവാടത്തിൽ വച്ച് കണ്ടുമുട്ടിയ എജന്റ് മുഖേനയാണ് ഓറിയോൺ ഏജൻസിയെ സമീപിച്ചതെന്നാണ് അബിൻ വെളിപ്പെടുത്തിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഓറിയോണിൽ തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ ഡിജിറ്റൽ രേഖകൾ അടക്കം പരിശോധിക്കും.

Eng­lish Sum­ma­ry: Not only fake cer­tifi­cate, mark list, migra­tion cer­tifi­cate, TC, any­thing ready here: More alle­ga­tions against Saju

You may also like this video

Exit mobile version