Site icon Janayugom Online

കൂടൽമാണിക്യം ക്ഷേത്ര ഭരണാധികാരികൾക്ക് നോട്ടീസ്

mansiya

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി അഹിന്ദുക്കളെ ക്ഷേത്ര പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് നൽകിയ ഹർജിയിൽ ദേവസ്വം ഭരണാധികാരികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്. സൈജു എസ് നായർ, വിജയകുമാർ എന്നിവർ മുൻസിഫ് കോടതിയിൽ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
മാന്‍സിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് കൂടുതല്‍ കല അവതാരകര്‍ കൂ‍ടല്‍മാണിക്യം നൃത്തോത്സവത്തില്‍ നിന്നും പിന്മാറിക്കൊണ്ടിരിക്കുകയാണ്. ഭരതനാട്യം നര്‍ത്തകിമാരായ അപര്‍ണ രാമചന്ദ്രനും അശ്വതി ഇരിങ്ങാലക്കുടയും പരിപാടി ബഹിഷ്കരിച്ചു. അഞ്‍ജു അരവിന്ദ്, ദേവിക സജീവന്‍, കാര്‍ത്തിക് മണികണ്ഠന്‍ എന്നിവര്‍ മുന്‍പ് നൃത്തോത്സവത്തില്‍ നിന്നും പിന്മാറിയിരുന്നു. നൃത്ത പരിപാടി തിരുമാനിച്ചതിനു ശേഷം അഹിന്ദുവാണെന്ന കാരണത്താല്‍ മന്‍സിയയെ ക്ഷേത്ര ഭാരവാഹികള്‍ നൃത്തോത്സവത്തില്‍ നിന്നും വിലക്കുകയായിരുന്നു.

Eng­lish Sum­ma­ry: Notice to Koodal­manikyam Tem­ple Administrators

You may like this video also

Exit mobile version