കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ഇയാളുള്ളത്. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനില്‍ എത്തിയിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തുവെന്നും പരസ്പര വിരുദ്ധമായിയാണ് ഉത്തരങ്ങള്‍ നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക.
700 ൽ പരം മോഷണക്കേസുകളിലാണ് പ്രതിയാണ് ബണ്ടി ചോർ. ഇയാളെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്.

