Site icon Janayugom Online

റേഷൻകടകൾ വഴി ഇനി ഗ്യാസ് സിലിണ്ടറും

റേഷൻ കടകൾ വഴി ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാൻ തീരുമാനം. ഐഒസിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസാണ് കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി റേഷൻ കടകൾ വഴി ലഭിക്കുക. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടിട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ സാന്നിധ്യത്തിൽ ഉപഭോക്തൃ വകുപ്പ് കമ്മീഷണർ ഡോ. വി സജിത്ത് ബാബുവും ഐഒസി ജനറൽ മാനേജർ ആർ രാജേന്ദ്രനും ഒപ്പുവച്ചു.

പൊതുവിതരണരംഗത്തെ റേഷൻ കടകളെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള കെ സ്റ്റോർ പദ്ധതിയിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെയാണ് തെരെഞ്ഞെടുത്തത്. ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമ ഉല്പന്നങ്ങളുടെ വിതരണം, കോമൺ സർവീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

Eng­lish Sum­ma­ry: gas cylin­der through ration shops

You may also like this video

Exit mobile version