Site iconSite icon Janayugom Online

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗികമായി തുടക്കമായി. റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി സെൻട്രൽ ബാങ്കാണ് (സാമ) ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗദിയിലെ നാഷണൽ പേയ്‌മെൻ്റ് സിസ്റ്റമായ മാഡ വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030‑ന്റെ ഭാഗമാണ് ഈ നീക്കം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖല വികസിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Exit mobile version