Site iconSite icon Janayugom Online

ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തുടക്കമായി

ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്കു നഗരത്തിൽ തുടക്കമായി. എ എസ് കനാൽ ശുചീകരണവും കനാൽ നടത്തവുമായി സംസ്ഥാന സർക്കാരിന്റെ ഇനി ഞാൻ ഓഴുകട്ടെ പദ്ധതിക്കാണ് നഗരത്തിൽ തുടക്കമായത്. മാലിന്യങ്ങൾ നീക്കി കനാലുകളും തോടുകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുകയും ജലസംരക്ഷണവും അതുവഴി കാർഷിക വിളകളുടെ സംരക്ഷണവും വൃക്ഷവത്കരണവും ലക്ഷ്യമിട്ടാണ് തെളിനീരൊഴുക്കുന്ന നവകേരളം കാമ്പയിൻ തുടങ്ങിയത്. മന്ത്രി പി പ്രസാദ് രക്ഷാധികാരയും ചെയർപേഴ്സൺ പ്രധാന ഭാരവാഹിയുമായി നഗരസഭാതല ജലസമിതിക്കു രൂപം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

നഗര ശുചീകരണത്തിനായി പുതിയ ബജറ്റിൽ രൂപം കൊടുത്ത പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ തുടങ്ങിയത്. കനാലുകൾ സംരക്ഷിക്കുന്നതിനു സ്ഥിരം സംവിധാനവും ഇതിനൊപ്പം നഗരസഭ നടപ്പാക്കുന്നുണ്ട്. ഓരോ ഭാഗത്തും വലകൾ സ്ഥാപിച്ച് കനാലിൽ തള്ളുന്ന മാലിന്യങ്ങൾ കായലിലേക്കൊഴുകുന്നതു തടയാനുള്ള സംവിധാനം സ്ഥാപിക്കുന്നുണ്ട്. ഒപ്പം എല്ലാദിവസവും കനാലിലെ മാലിന്യങ്ങളും പായലും നീക്കാൻ താൽക്കാലിക ജീവനക്കാരനെയും നിയോഗിക്കുന്നതിനുുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ആയുർവേദ ആശുപത്രിക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളിഭാർഗവൻ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ടി എസ് അജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ടി കെ സുജിത് പദ്ധതി വിശദീകരിച്ചു. ലിസിടോമി, എ എസ് സാബു, സ്മിതാസന്തോഷ്, ഏലിക്കുട്ടിജോൺ, പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വള്ളങ്ങളിൽ ശുചീകരണം നടത്തി.

Exit mobile version