ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് പ്രൊഫൈല്‍ ലോഗിൻ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം പുതുതായി ഏര്‍പ്പെടുത്താൻ കേരള പിഎസ് സി തീരുമാനിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വരും. ഇതിന്റെ മുന്നോടിയായി ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് പ്രൊഫൈലുള്ളവര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിലവില്‍ ഉപയോഗത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തണം.
ഡിസംബര്‍ ഒന്ന് മുതല്‍ പ്രൊഫൈല്‍ ലോഗിൻ ചെയ്യുമ്പോള്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും ഒടിപി സന്ദേശമായി വരും. അവ തെറ്റാതെ രേഖപ്പെടുത്തി മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വെരിഫൈ ചെയ്യണം. ആദ്യഘട്ടം പൂര്‍ത്തികരിച്ചവര്‍ വീണ്ടും പ്രൊഫൈല്‍ ലോഗിൻ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി സന്ദേശമായി വരികയും അവ രേഖപ്പെടുത്തി പ്രൊഫൈലില്‍ പ്രവേശിക്കാവുന്നതുമാണ്.