പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യുപിഐ. കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യുപിഐ വഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നത്. യുപിഐ വഴി പണം പിന്‍വലിക്കുന്നതോടൊപ്പം നിക്ഷേപിക്കാനും എടിഎം വഴി ഇനി കഴിയും.
ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം. യുപിഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്പോള് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് സൗകര്യപ്രദമാകും.എപ്പോള്‍ മുതല്‍ പുതിയ രീതിയില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനരീതി എങ്ങനെ ആയിരിക്കുമെന്ന കാര്യത്തിലും വരും ദിവസങ്ങളിലെ വ്യക്തത വരികയുള്ളൂ. നിലവില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ്‌ലെസ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃക തന്നെയാകും ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിലും നടപ്പിലാക്കുകയെന്നാണ് സൂചന.
യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാര്‍ച്ചിലെ യുപിഐ ഇടപാടുകള്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം 19.78 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് നടന്നത്. 2023 മാര്‍ച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വര്‍ധനയുണ്ടായി. ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 1,344 കോടിയായി ഉയരുകയും ചെയ്തു.
English Summary: Now UPI to deposit money
You may also like this video