ദേശീയ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ക്ക് പിന്നാലെ ദേശീയ ജനസംഖ്യാ രജിസറ്ററിലേക്കും (എന്‍പിആര്‍) പൗരന്മാര്‍ക്കുള്ള ദേശീയ രജിസറ്ററിലേക്കും (എന്‍ആര്‍സി) കേന്ദ്ര സര്‍ക്കാര്‍ കടന്നാല്‍ മത ഭേദമന്യേ രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ വേട്ടയാടപ്പെടും. 2024ലെ പൗരത്വ നിയമഭേദഗതി പ്രകാരം രാജ്യത്ത് അധിവസിക്കുന്ന എല്ലാവരേയും രജിസറ്റര്‍ തയ്യാറാക്കി കേന്ദ്രം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഒപ്പം ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററും തയ്യാറാക്കണം.
ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുമ്പോൾ പൗരത്വത്തിൽ സംശയമുള്ളവരുടെ പട്ടിക ഉദ്യോഗസ്ഥർക്ക് തയ്യാറാക്കാം. ഇവരോട് കൂടുതൽ രേഖ ആവശ്യപ്പെടാം. രേഖകൾ തപ്തികലമല്ലെങ്കില്‍ അവരെ പുറന്തള്ളല്‍ പട്ടികയിൽ ഉൾപ്പെടുത്താം. പൗരൻമാരുടെ രജിസ്റ്ററിൽ ഇവരുണ്ടാകില്ല. പൗരത്വം തെളിയിക്കാനുള്ള രേഖകൾ എന്തെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. ഉദ്യോഗസ്ഥർക്ക് നിലപാടെടുക്കാം. 2004ലെ പൗരത്വ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുന്നതിന് മാതാപിതാക്കളിൽ ഒരാൾ നിയമവിരുദ്ധ കുടിയേറ്റക്കാരൻ ആകരുതെന്ന വ്യവസ്ഥയുണ്ട്.
അതായത് മാതാപിതാക്കളുടെ പൗരത്വവും തെളിയിക്കണം. ജനസംഖ്യയിൽ 50 ശതമാനത്തിനും ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. പുതിയ വ്യവസ്ഥകൾ പ്രകാരം ആദിവാസികൾ, കുടിയേറ്റ തൊഴിലാളികൾ, നാടോടികൾ തുടങ്ങിയ ദുർബല ജനവിഭാഗങ്ങളാകെ പ്രതിസന്ധിയിലാകും.അസമിൽ എൻആർസി നടപ്പാക്കിയപ്പോൾ 20 ലക്ഷത്തോളം പേര്‍ പട്ടികയ്ക്ക് പുറത്തായി. ഇതിൽ ഏഴര ലക്ഷത്തോളം പേർ ഹിന്ദുക്കളാണ്. അഞ്ചര ലക്ഷത്തോളം തദ്ദേശ ഗോത്രവിഭാഗക്കാരും പുറത്തായി. അസമിൽ പൗരത്വം തെളിയിക്കാനാകാതെ പോയവരിൽ 70 ശതമാനവും സ്‌ത്രീകളാണ്. ദേശീയതലത്തിൽ എൻആർസി നടപ്പാക്കിയാലും ഇതേസ്ഥിതിയുണ്ടാകും.
English Summary:
NPR: Vulnerable populations will be victimized
You may also like this video: