Site icon Janayugom Online

തിരുവല്ലം ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍എസ്എസ് ക്യാമ്പും ആദരവും

തിരുവല്ലം ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിഎച്എസ്ഇ വിദ്യാര്‍ത്ഥികളുടെ എന്‍എസ്എസ് ക്യാമ്പും തുടര്‍ന്ന് ചിങ്ങം ഒന്ന് വിത്ത് നടീലും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മികച്ച ജൈവ കുല കുരുമുളക് കര്‍ഷകനും സ്‌കൂളിലെ അഗ്രിക്കള്‍ച്ചര്‍ വിഭാഗം അംഗവുമായ മുഹമ്മദ് റാഫിയെ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഹരികുമാര്‍, പിടിഎ പ്രസിഡന്റ് പ്രദീപ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജാനു എം എസ്, നായര്‍ സഞ്ജയ് രാമചന്ദ്രന്‍, അജിത് നായര്‍, ജോര്‍ജ് ജോണ്‍, ശ്രീലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish sum­ma­ry; NSS Camp and Appre­ci­a­tion at Thiru­val­lam Girls Voca­tion­al High­er Sec­ondary School

You may also like this video;

Exit mobile version