Site iconSite icon Janayugom Online

എൻഎസ്എസ് ശത്രുവല്ല: ബിനോയ് വിശ്വം

എൻഎസ്എസിനെ ശത്രുവായല്ല കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൻഎസ്എസിനോടുള്ള എല്‍ഡിഎഫിന്റെ നിലപാട് വ്യക്തമാണ്. ഇടതുപക്ഷമാണ് ശരിയെന്ന് ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെയെന്നും അത് പോസിറ്റീവായി കാണുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ച ചിത്രം താൻ കണ്ടില്ല. അതേക്കുറിച്ച് മന്ത്രിയോട് തന്നെ ചോദിക്കണം. ഇത്തരം കാര്യങ്ങൾ എല്‍ഡിഎഫില്‍ ചർച്ച ചെയ്യേണ്ടതില്ല. പാര്‍ട്ടി മതങ്ങളെയും യഥാർത്ഥ വിശ്വാസങ്ങളെയും മാനിക്കും. മതഭ്രാന്തിനൊപ്പം നിൽക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Exit mobile version