Site iconSite icon Janayugom Online

എന്‍ടിഎ പരിഷ്കരണം: നിർദേശം തേടി കേന്ദ്രം

NTANTA

നീറ്റ്-യുജി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ വിമർശനം ഉയര്‍ന്ന സാഹചര്യത്തില്‍ നാഷണൽ ടെസ്റ്റിങ് ഏജൻസി പരിഷ്കരണം സംബന്ധിച്ച് നിര്‍ദേശം ക്ഷണിച്ച് വിദഗ്ധസമിതി. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നുമാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനം. 

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സമിതി നിർദേശങ്ങളും പ്രതികരണങ്ങളും പ്രത്യേക വെബ്‌സൈറ്റ് വഴി സ്വീകരിക്കും — https://innovateindia.mygov.in/exami nation-reforms-nta/. എന്ന വെബ് സൈറ്റ് വഴിയും നിര്‍ദേശം സമര്‍പ്പിക്കാം. ജൂലൈ ഏഴ് വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. അടുത്തിടെ എന്‍ടിഎ നടത്തിയ നീറ്റ്-നെറ്റ് അടക്കമുള്ള പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും നടന്നത് വന്‍വിവാദം ഉയര്‍ത്തിയിരുന്നു.
തുടര്‍ന്നാണ് എന്‍ടിഎ സംവിധാനം പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. 

Eng­lish Sum­ma­ry: NTA reform: Cen­ter seeks proposal

You may also like this video

Exit mobile version